
Local News
മാവൂർ പെട്രോൾ പമ്പിനുസമീപം രാത്രി നിർത്തിയിട്ട സ്വകാര്യ ബസിെൻറ ചില്ലുകൾ അജ്ഞാതസംഘം തകർത്തു. കോഴിക്കോട്-മാവൂർ-മുക്കം-അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘അസ്മി’ ബസിെൻറ ചില്ലാണ് തകർത്തത്. ഇതുസംബന്ധിച്ച് ഉടമ പി.ടി. മുഹമ്മദ് ബഷീർ പൊലീസ് കമ്മീഷണർക്കും മാവൂർ പൊലീസിലും പരാതി നൽകി. മാവൂർ എസ്.ഐ വി.ആർ. രേഷ്മയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.സമീപത്തെ സി.സി.ടി.വി ദൃശ്യമടക്കം പരിശോധിച്ചു.
കഴിഞ്ഞ ആഴ്ച മാവൂർ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട എം.എം.ആർ ബസിെൻറ സൈഡിലെ ചില്ല് രാത്രിയിൽ തകർത്തിരുന്നു. കോഴിക്കോട്-മെഡിക്കൽ കോളജ്-പെരുവയൽ വഴി ഓടുന്ന ബസുകൾക്കുനേരെ നിരന്തരം ആക്രമണം നടക്കുന്നതെന്ന് പരാതിയുണ്ട്. ഒരുമാസത്തിനിടെ അഞ്ചു ബസുകൾക്കെുനേരയൊണ് സമാന ആക്രമണമുണ്ടായത്. കോഴിക്കോട്-മെഡിക്കൽ കോളജ്-എടവണ്ണപ്പാറ റൂട്ടിലോടുന്ന രണ്ട് ബസുകൾ എടവണ്ണപാറയിൽവെച്ചും മാവൂർ വഴി ഓടുന്ന ബസ് മുക്കത്തൂെവച്ചും തകർത്തു. എല്ലാ ആക്രമത്തിനുപിന്നിലും ഒരേ സംഘമാണെന്നാണ് ഉടമകളുടെ പരാതി.
