Site icon CTV Online

മമത ആളുകളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണോ എന്ന് അമിത് ഷാ

Web Desk

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനര്‍ജി ആളുകളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണോ എന്നാണ് അമിത് ഷാ ചോദിച്ചത്. സി.എ.പി.എഫ് വോട്ടെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിക്കുമ്പോള്‍ അത് ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരപരിധിയില്‍ വരില്ല. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരും. ടി.എം.സിയുടെ നിരാശ അവരുടെ നടപടികളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്. ‘ സി.ആര്‍.പി.എഫിനെ ഘരാവോ’ ചെയ്യണമെന്ന് പറയുന്ന ഒരു നേതാവിനെയോ മുഖ്യമന്ത്രിയെയോ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അവര്‍ ജനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണോ? എനിക്ക് മനസ്സിലാകുന്നില്ല,” അമിത് ഷാ പറഞ്ഞു.

Exit mobile version