Site icon CTV Online

കേരളത്തില്‍ പൗരത്വനിയമം നടപ്പാക്കാനാകുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം; അമിത് ഷാ

Web Desk

പൗരത്വനിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം നടപ്പാക്കാനാവുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നാണ് ഷാ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിൽ ബി ജെ പി സ്ഥാനാര്‍ഥികളില്ലാത്തത് പാര്‍ട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ പ്രതികരിച്ചു . എന്നാൽ കൂടുതൽ മണ്ഡലങ്ങളിൽ ജയിച്ച് നിയമസഭയിൽ സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചൊവ്വാഴ്ച രാത്രിയോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പൗരത്വനിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഷാ നേരത്തേയും ആവര്‍ത്തിച്ചിരുന്നു. ബംഗാളില്‍ നടത്തിയ പ്രചരണത്തിനിടെയും ഇത്തരം പരാമര്‍ശങ്ങള്‍ ഷാ നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു

Exit mobile version