
Entertainment Desk
പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനമാണിന്ന്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചും നല്ല ഭാവി നേര്‍ന്നുമുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മകളുടെ ഓരോ വളര്‍ച്ചയിലും തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പുസ്തകങ്ങളോടുള്ള മകളുടെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും ഇനിയും ഏറെ വളരട്ടെയെന്നാണ് പൃഥ്വിരാജ് കുറിച്ചത്. എല്ലായ്‌പ്പോഴും വലിയ സ്വപ്‌നങ്ങള്‍ കാണണമെന്നും അച്ഛനും അമ്മയ്ക്കും നല്‍കാവുന്ന വലിയ സന്തോഷവും അതുതന്നെയായിക്കുമെന്നും പൃഥ്വിരാജ് കുറിച്ചു.
ജന്മദിനാശംസകള്‍ കുഞ്ഞേ! നീയെന്ന കുഞ്ഞ് വ്യക്തിയില്‍ മമ്മയും ദാദയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. നീ എല്ലായ്‌പ്പോഴും ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്‌പ്പോഴും വലിയ സ്വപ്നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു’ പൃഥ്വിരാജ് കുറിച്ചു.
മകളുടെ ജിവിത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ പൃഥ്വിരാജും സുപ്രിയയും മറക്കാറില്ല. അലംകൃത ആദ്യമായി സ്‌കൂളില്‍ പോയ ദിവസവും അലംകൃതയുടെ ചില എഴുത്തുകളും വരകളും എല്ലാം സുപ്രിയയും പൃഥ്വിരാജും പങ്കുവെക്കാറുണ്ട്. അലംകൃതയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും താത്പര്യമാണ്. അലംകൃത ജനിച്ച് ഏറെ നാള്‍ കഴിഞ്ഞിട്ടും മകളുടെ മുഖം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാന്‍ പൃഥ്വിരാജും സുപ്രിയയും തയ്യാറായിരുന്നില്ല.
