
Local News
മാവൂർ മണന്തലക്കടവ് പൂളക്കോട് ഹംസയുടെ വീടിനു ഭീഷണിയായ ജലസംഭരണി പൊളിച്ചുനീക്കാൻ നടപടിയായതായി ഗ്രാമപഞ്ചായത്ത് അംഗം കെ.ഉണ്ണികൃഷ്ണൻ അറിയിച്ചു. സി.ടി വി പ്രാദേശിക വാർത്തകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലിൻ്റെ ഭാഗമായാണ് നടപടി. അൻപത് വർഷം മുൻപ്
മണന്തലക്കടവ്, വാലുമ്മൽ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണത്തിനു വേണ്ടി സ്ഥാപിച്ചതായിരുന്നു ഈ ജലസംഭരണി. നാൽപ്പത് വർഷം മുമ്പ് ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. കാല പഴക്കത്താൽ തകർച്ച ഭീഷണി നേരിട്ട ജലസംഭരണി പൊളിച്ചു നീക്കാൻ നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിരുന്നില്ല . അതിനിടയിലാണ് ഇപ്പോൾ പൊളിച്ചുനീക്കാൻ നടപടിയായത്. പത്ത് ദിവസത്തിനകം പൊളിച്ചുനീക്കാൻ ആവശ്യമായ നടപടി ഉണ്ടാകുമെന്ന ഉറപ്പ് ജലവിതരണ വകുപ്പിൽ നിന്നും ലഭിച്ചതായി ഗ്രാമപഞ്ചായത്തംഗം കെ.ഉണ്ണികൃഷ്ണൻ അറിയിച്ചു.
