
Report: News Desk
- 1992 മാർച്ച് 27 ന് പുലർച്ചെയാണ് കേരളം ഞെട്ടിയ ആ വാർത്ത അറിഞ്ഞത്. കോട്ടയം പയസ് ടെൻത് കോൺവൻ്റിൻ്റെ കിണറ്റിൽ ഒരു കന്യാസ്ത്രീയുടെ മൃതദേഹം. 21 വയസ്സ് പ്രായമുള്ള പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു അഭയ.
- 17 ദിവസം ലോക്കൽ പൊലീസും ഒന്നര മാസം ക്രൈംബ്രാഞ്ചും അന്വേഷിച്ച് ആത്മഹത്യയെന്ന് എഴുതി തള്ളി. ക്രൈംബ്രാഞ്ച് എസ്പി കെടി മൈക്കിളാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
- അഭയ ആക്ഷൻ കൗണ്സിൽ കണ്വീനർ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയയുടെ അച്ഛൻ അയയ്ക്കരകുന്നിൽ തോമസ്, സിസ്റ്റർ ബെനികാസിയ തോമസ് തുടങ്ങി 34 പേർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായി്രുന്ന കെ കരുണാകരന് നിവേദനം നൽകി
- 1992 മെയ് 18ന് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.
- 1993 ജനുവരി 30ന് അന്വേഷണം അവസാനിപ്പിച്ച് കോട്ടയം ആർഡിഒ കോടതിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി
- 1993 മാർച്ച് 29 സിബിഐ എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.സിബിഐ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി വർഗീസ് പി.തോമസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ
- അഭയുടെത് കൊലപാതകമെന്ന് സിബിഐ കണ്ടെത്തി
- 1993 ഡിസംബർ 31ന് സർവ്വീസ് ജീവിതം അവസാനിപ്പിക്കാൻ 9 മാസം ബാക്കി നിൽക്കേ വർഗീസ് തോമസ് സ്വയം വിരമിച്ചു
- അന്വേഷണം അട്ടിമറിക്കാനുള്ള സിബിഐ എസ്പി ത്യാഗരാജൻറെ സമ്മർദ്ദത്തെ തുടർന്നാണ് രാജിയെന്ന് വർഗീസ് പി.തോമസിൻറെ വെളിപ്പെടുത്തൽ
- എസ്പി ത്യാഗരാജനെ ചെന്നൈ യൂണിറ്റിലേക്ക് മാറ്റുന്നു.ഡിഐജി എംഎൽ ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം കൈമാറുന്നു
- ശർമ്മയുടെ നേതൃത്വത്തിൽ കോട്ടയത്ത് എത്തിയ സംഘം അഭയക്കേസിൽ ഡമ്മി പരീക്ഷണം നടത്തി
- 1996 ഡിസംബർ ആറിന് കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ കൊച്ചി സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു
- മൂന്നു പ്രാവശ്യമാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു പ്രാവശ്യവും റിപ്പോർട്ട് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു
- 27 വർഷത്തിനിടെ 13 സിബിഐ സംഘങ്ങൾ മാറി മാറി അന്വേഷിച്ചു
- ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർക്ക് ബംഗല്ലൂരു ഫൊറൻസിക് ലാബിൽ വച്ച് നാർക്കോ അനാലിസിസ് പരിശോധന നടത്തി
- 2008 നവംബർ 1ന് കൊച്ചി യൂണിറ്റ് എഎസ്പി നന്ദകുമാർ കേസെറ്റെടുത്തു
- 2009 ജൂലൈ 17ന്.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിറ്റർ സെഫി, Asl അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകി. പ്രതികളുടെ ശാരീരിക ബന്ധം കണ്ട അഭയയെ തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലിട്ടുവെനനാണ് സിബിഐ കേസ്
- തുടരന്വേഷണത്തിൽ തെളിവ് നശിപ്പിച്ചതിന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാമുവലിനെയും പ്രതിയാക്കി. അഗസ്റ്റിനും സാമുവിനും മരിച്ചതിനാൽ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കി.
- 2018 ജനുവരി 22ന് മുൻ ക്രൈം ബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെയും കോടതി പ്രതിയാക്കിയെങ്കിലും ഹൈക്കോടതി ഒഴിവാക്കി.
- 2018 മാർച്ച് 7ന് രണ്ടാം പ്രതിയായ ഫാ.ജോസ് പുതൃക്കയിലെ വിടുതൽ ഹർജി പരിഗണിച്ച് കോടതി ഒഴിവാക്കി. മറ്റ് പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരോട് വിചാരണ നേരിടാൻ സിബിഐ കോടതി നിർദ്ദേശിച്ചു
- 2019 ജൂലൈ 15- വിചാരണ കൂടാതെ വെറുതെ വിടണമെന്ന രണ്ടു പ്രതികളുടെ ഹർജി സുപ്രീംകോടതി തള്ളി
- 2019 ആഗസ്റ്റ് 26 മുതൽ അഭയക്കേസിൻറെ വിചാരണ തിരുവനന്തപുരം സിബിഐ കോടതിയിൽ ആരംഭിച്ചു
- കൊവിഡ് വ്യാപനം കാരണം നിർത്തിവച്ച വിചാരണ നടപടികൾ ഒക്ടോബർ 20 മുതൽ പുനരാംഭിച്ചു.
- ഡിസംബർ 10ന് വിചാരണ നടപടികൾ അവസാനിപ്പിച്ചു. ഉത്തരവ് പറയാനായി കോടതി മാറ്റി.
- അഭയകൊലപ്പെട്ട് 28 ശേഷങ്ങള്ക്ക് ശേഷമാണ് ഒരു വൈദികവും കന്യാസ്ത്രീയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്.
