Site icon CTV Online

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതിയുമായി കുടുംബം

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു. മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന പരാതിയുമായി കുടുംബം. വാണിമേല്‍ സ്വദേശി റീജിത്താണ് (46) മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കിഡ്‌നി സ്റ്റോണ്‍ ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചികിൽസയ്ക്ക് എത്തിയത്. ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തു. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇടത് വശത്ത് ശസ്ത്രക്രിയ ചെയ്യുന്നതിന് പകരം വലതു വശത്താണ് ശസ്ത്രക്രിയ ചെയ്തത്. തുടര്‍ന്ന് പഴുപ്പുണ്ടായി. പിന്നീട് പലതവണയായി ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് വന്നു. ഏപ്രില്‍ മാസത്തില്‍ രണ്ടാമതും വലതുവശത്ത് തന്നെ ശസ്ത്രക്രിയ ചെയ്തു. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Exit mobile version