Site icon CTV Online

ഇസ്രഈലില്‍ ജൂതമതവിശ്വാസികളുടെ ആഘോഷപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു

Web Desk

വടക്കന്‍ ഇസ്രഈലിലെ മൊറോണില്‍ ജൂത മതവിശ്വാസികളുടെ മതപരമായ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഇസ്രഈലില്‍ നടന്ന ഏറ്റവും വലിയ ആഘോഷമാണ് ഇത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇവിടെ അടച്ചിട്ടിരിക്കുകയായിരുന്നു.

അപകടമുണ്ടായത് തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ഒത്തു ചേരുന്ന റാബി ഷിമോണ്‍ ബാര്‍ യോചായിയുടെ ശവകുടീരത്തിനരികിലാണ്. വിശ്വാസികള്‍ ഇവിടെ തടിച്ചു കൂടിയതാണ് അപകടത്തിന് കാരണമായത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി അടിയന്തര സേവനങ്ങള്‍ക്ക് ആറോളം ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Exit mobile version