Site icon CTV Online

42000 രൂപ പിഴചുമത്തി; ബൈക്ക് പോലീസുകാർക്ക് മുൻപിൽ ഉപേക്ഷിച്ച് യുവാവ്

Report: Web Desk

ബാംഗ്ലൂർ:42,000 രൂപ പിഴ ചുമത്തിയ ബൈക്ക് പോലീസുകാർക്ക് മുൻപിൽ ഉപേക്ഷിച്ച് യുവാവ്. അരുൺ കുമാർ എന്ന യുവാവ് ആണ് വെള്ളിയാഴ്ച രാവിലെ മഡിവാല പോലീസ് സ്റ്റേഷന് അടുത്തുനിന്നും ഹെൽമറ്റ് ധരികാഞ്ഞതിലും തെറ്റായ നമ്പർ പ്ലേറ്റ് പിടിപ്പിച്ചതിലും പിടിക്കപ്പെട്ടത്. പിന്നീടാണ് ഈ ബൈക്കിന്റെ പേരിൽ 77 കേസുകൾ നിയമം ലംഘിച്ചതിൽ നിലവിൽ ഉണ്ടെന്ന് മഡിവാല പോലീസ് മനസ്സിലാക്കുന്നത്. തുടർന്ന് ബൈക്ക് തിരിച്ചു കിട്ടാൻ 42000 രൂപ പിഴ ചുമത്തുകയായിരുന്നു.

                        രണ്ടു കൊല്ലമായി ഈ കേസുകൾ നിലവിലുണ്ട്. ഇതിൽ മിക്കവയും ട്രാഫിക് സിഗ്നൽ പാലിക്കാഞ്ഞതിലും മൂന്നുപേരെ ഇരുത്തിയുള്ള സവാരിയിലുമാണ്. ഈ മുഴുവൻ കേസുകളുടെയും  പിഴയായ  ആകെ തുകയാണ് 42000 രൂപ. എന്നാൽ തന്റെ ബൈക്കിന്റെ വില 30000 രൂപയിൽ കുറവാണെന്നും പിഴ അടക്കില്ലെന്നും യുവാവ് പറഞ്ഞു. യുവാവ് പിഴ അടയ്ക്കാൻ നിഷേധിച്ചതിനെ തുടർന്ന്  മഡിവാല പോലീസ് ബൈക്ക് പിടിച്ചെടുക്കുകയായിരുന്നു.

	
Exit mobile version