Site icon CTV Online

നാലു ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ;19.45 ലക്ഷം പരിശോധന

Web Desk

രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് കണക്കുകൾ ഉയര്‍ന്ന നിലയിലേക്ക്. ഇന്ന് നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകളും മൂവായിരത്തിലേറെ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 62,919 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,91,64,969 ആയി ഉയർന്നിരിക്കുകയാണ്. 32,68,710 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,56,84,406 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 2,99,988 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15,49,89,635 ആയി.

Exit mobile version