Site icon CTV Online

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ വി​ജ​യ മാ​തൃ​ക​ക​ള്‍: വെ​ബി​നാ​ര്‍ ഇ​ന്ന്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​നു​വ​ര്‍​ത്തി​ച്ച് വി​ജ​യം ക​ണ്ട ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ മാ​ര്‍​ഗങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30 മു​ത​ല്‍ 4.30 വ​രെ ന​ട​ക്കും. സു​സ്ഥി​ര വി​ക​സ​ന മാ​തൃ​ക​ക​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നും (കി​ല), ഹ​രി​ത​കേ​ര​ളം മി​ഷ​നും ഗു​ലാ​ത്തി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ന്‍​സ് ആ​ന്‍ഡ് ടാ​ക്‌​നേ​ഷ​നും (ഗി​ഫ്റ്റ്) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന വെ​ബി​നാ​ര്‍ പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം പ​തി​പ്പാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് വി​വി​ധ മാ​ര്‍​ഗങ്ങ​ള്‍ അ​വ​ലം​ബി​ച്ച് ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണം ന​ട​ത്തു​ക​യും മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​നു​ക​രി​ക്കാ​നാ​വും വി​ധം വി​ജ​യ​മാ​തൃ​ക​ക​ളാ​വു​ക​യും ചെ​യ്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​മാ​ണ് വെ​ബി​നാ​റി​ലെ പ്ര​ധാ​ന ഉ​ള്ള​ട​ക്കം. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കു​ന്നം​കു​ളം മു​നി​സി​പ്പാ​ലി​റ്റി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​റാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി, കോ​ട്ട​യം ജി​ല്ല​യി​ലെ ഞീ​ഴൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി, കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​റ്റി​ങ്ങ​ല്‍ മു​നി​സി​പ്പാ​ലി​റ്റി എ​ന്നീ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​താ​ത് സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ന്‍ വെ​ബി​നാ​റി​ന് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശു​ചി​ത്വ മി​ഷ​ന്‍ മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്ര​മു​ഖ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​അ​ജ​യ​കു​മാ​ര്‍ വ​ര്‍​മ്മ പാ​ന​ല്‍ മോ​ഡ​റേ​റ്റ​റാ​വും

Exit mobile version