Site icon CTV Online

തൂശനിലയിൽ ഓണസദ്യ വേണോ; തുച്ഛമായ തുകയ്ക്ക് ഇരുപത്തിയേഴ് വിഭവങ്ങൾക്കൊപ്പം മൂന്ന് കൂട്ടം പായസവുമായി അവർ വീട്ടിലെത്തും

news desk

തിരുവോണനാളിൽ തൂശനിലയിൽ ഓണസദ്യ വിളമ്പാൻ തയാറെടുക്കുകയാണ് അവർ. വീടുകളിൽ ഓണസദ്യ ഉണ്ടാക്കാൻ സാധിക്കാത്തവരിലേക്കാണ് റെഡിമെയ്ഡ് ഓണസദ്യകൾ എത്തുക സദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണം. അതുതന്നെയാണ് ഹോട്ടലുകളുടെയും കേറ്ററിംഗ് യൂണിറ്റുകളുടെയും മാർക്കറ്റിംഗ് തന്ത്രവും.

ഓണസദ്യക്കായുള്ള തയാറെടുപ്പുകൾ നഗരത്തിലെ ഹോട്ടലുകൾ നേരത്തെതന്നെ ആരംഭിച്ചിട്ടുണ്ട്. ജോലിത്തിരക്ക് മൂലം തിരുവോണനാളിൽ വീട്ടിലെത്താൻ സാധിക്കാത്തവർക്കും ഇത് ഉപകാരമാകും. വിഭവസമൃദ്ധമായ ഓണസദ്യയാണ് ഓരോ ഹോട്ടലുകളിലും ഒരുങ്ങുന്നത് . സോഷ്യൽ മീഡിയയിൽ ഹോട്ടലുകളുടെ ഓഫറുകളും മെനുവും അടങ്ങിയ ബ്രോഷറുകളും പ്രചരിക്കുന്നുണ്ട്. അത്തം മുതൽ തിരുവോണം വരെ ഹോട്ടലുകളിൽ നിന്ന് സദ്യ ലഭ്യമാണ് . 27തരം വിഭവങ്ങളും മൂന്ന് തരം പായസവും ഉൾപ്പെടുന്ന സദ്യക്ക് 399 രൂപയാണ് ഈടാക്കുക. രണ്ടുപേർക്ക് കഴിക്കാവുന്ന സദ്യക്ക് 999 രൂപ വരെയാണ് വില ഈടാക്കുന്നത്. അത്തം പിറന്നതോടെ ഇൻസ്റ്റന്റ് ഓണസദ്യക്ക് ആവശ്യക്കാരും ഏറെയാണ്. ഓർഡറുകളും ഹോട്ടലുകൾക്ക് ലഭിച്ചുതുടങ്ങി. വാഴയില ഉൾപ്പെടെ 30 ഓളം വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് ഹോട്ടലുകൾ സദ്യ വിളമ്പുന്നത്. മധുരപലഹാരം, ഉപ്പ്, ശർക്കരവരട്ടി, കായ് വറുത്തത്, പാവയ്ക്ക വറുത്തത്, കാളൻ, സാമ്പാർ, പാവയ്ക്ക അച്ചാർ, പച്ചമോര്, തോരൻ, മധുരക്കറി, ഓലൻ, പച്ചടി, കിച്ചടി, ഇഞ്ചിക്കറി, കടുമാങ്ങ, നാരങ്ങ അച്ചാർ, അവിയൽ, കൂട്ടുക്കറി, പരിപ്പ്കറി, നെയ്യ്, പുഴുക്കലരിച്ചോറ്, പപ്പടം, പഴംനുറുക്ക്, പൂവൻപഴം, ഞാലിപൂവൻപഴം, അടപ്രഥമൻ, സേമിയാപായസം ഇങ്ങനെ നീളുന്നു സദ്യയിലെ വിഭവങ്ങൾ. ഓരോ ഹോട്ടലുകളിലെയും മെനു വ്യത്യസ്തമാണ്.എന്നാൽ കഴിഞ്ഞവർഷങ്ങളിൽ റെഡിമെയ്ഡ് സദ്യകൾ ചെയ്തിരുന്ന മിക്ക ഹോട്ടലുകളും ഇത്തവണ സദ്യയൊരുക്കാൻ തയാറായിട്ടില്ല. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നതാണ് കാരണം.എങ്കിലും ഓണാഘോഷവും പരിപാടികളുമായി നാട് തകർക്കുമ്പോൾ ആവശ്യക്കാർ കൂടുകയാണ് സദ്യ റെഡിമെയ്‌ഡ്‌ സദ്യക്ക് .

Exit mobile version