
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുളളതുകൊണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ പലയിടത്തും 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. കോട്ടയം, എറണാകുളം ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം ലഭിച്ചു . മറ്റ് ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
