ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഫലപ്രഖ്യാപനം അല്‍പം വൈകാന്‍ കാരണമായത്.മാ‍‍ര്‍ച്ച്‌ പകുതിയോടെ ആരംഭിച്ച ഹയ‍ര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൊവിഡിനെ തുട‍ര്‍ന്ന് പകുതിക്ക് മുടങ്ങിയിരുന്നു.

പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. 2032 പരീക്ഷ കേന്ദ്രങ്ങളിലായി അഞ്ചേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയത് .വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാര്‍തിഥികളാണ് പരീക്ഷയ്ക്ക് ഹാജരായി.

error: Content is protected !!
%d bloggers like this: