Site icon CTV Online

ദിനംപ്രതി റെക്കോഡ് കുറിച്ച് സ്വര്‍ണവില; പവന് 520 രൂപകൂടി 37,280 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ച് പുതിയ റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 520 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 37,280 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,660 രൂപയിലുമെത്തി. ചൊവാഴ്ചയും സ്വര്‍ണവിലകൂടിയിരുന്നു. പവന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമായാണ് വര്‍ധിച്ചത്.  ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെവില 50,000 രൂപയോടടുത്തു. നാലുശതമാനം വര്‍ധനവോടെ എംസിഎക്‌സില്‍ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.81 ഡോളറിലെത്തിയിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമാണ് ഇത്.

Exit mobile version