Site icon CTV Online

പവന്‍ വില 40,000 രൂപയിലേയ്ക്ക്; ഇന്ന് വ്യാഴാഴ്ച കൂടിയത് 320 രൂപ

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.280 രൂപകൂടി വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കിൽ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നൽകേണ്ടി വരും.അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാണ് വിലവർധനവിന് പിന്നിൽ.

Exit mobile version