
കോഴിക്കോട്: നഗരത്തിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് സിറ്റി പോലീസ് ശുപാർശ നൽകി. നിർദേശങ്ങൾ സമർപ്പിക്കാൻ വിവിധ വകുപ്പുകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. കളക്ടർ എസ്. സാംബശിവറാവുവിനാണ് ശുപാർശ നൽകിയത്.റോഡരികിലുള്ള പച്ചക്കറി, മീൻ എന്നിവയുടെ വിൽപ്പന നിരോധിക്കുന്നതാണ് ഇതിൽ പ്രധാനം. കടകളുടെ ലൈസൻസ് റദ്ദുചെയ്യുന്നത് നിലവിലെ ഏഴുദിവസത്തിനുപകരം 14 ദിവസമാക്കാനാണ് ഉദ്ദേശ്യം. നിയമം ലംഘിക്കുന്ന കടകൾ പോലീസ് അടപ്പിക്കും. എ.എഫ്.ഐ.ആർ. കോർപ്പറേഷൻ അധികൃതർക്ക് നൽകും. തുടർന്ന് ലൈസൻസ് റദ്ദാക്കും.

