Site icon CTV Online

കൊവി‍ഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന 10 സംസ്ഥാനങ്ങളിൽ കേരളമില്ല

രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പത്തു സംസ്ഥാനങ്ങൾ പങ്കെടുക്കും. ഇന്നത്തെ യോഗത്തിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ് നാട്, വെസ്റ്റം ബെംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ ചർച്ച.ഇത് ഏഴാം തവണയാണ് കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. ജൂണിലായിരുന്നു അവസാന മീറ്റിംഗ്.

Exit mobile version