Site icon CTV Online

ജീവനെടുക്കുന്ന റോഡിലെ കുഴികൾ ; തിരുവോണത്തിന് ആറ്റിങ്ങൽ ബൈപ്പാസിൽ കാ‌ർ മറിഞ്ഞ് ഒരാൾ മരിച്ചു

newsdesk

തിരുവനന്തപുരം: ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമാണത്തിനായി എടുത്ത കുഴിയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടമുണ്ടായത്. കടയ്‌ക്കാവൂർ ഭാഗത്തുനിന്ന് ആലംകോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കാറിൽ ആറുപേർ ഉണ്ടായിരുന്നു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു (23) ആണ് മരിച്ചത്. കിളിമാനൂർ സ്വദേശി അക്ഷയ്, അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗൺ, സ്റ്റീഫൻ, വക്കം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഡൊമിനിക് തൽക്ഷണം മരണപ്പെട്ടു. കുഴിയെടുത്ത ഭാഗത്ത് സൈൻ ബോർഡുകൾ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Exit mobile version