
കോഴിക്കോട്: കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖാപിച്ച വാര്‍ഡുകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അക്ഷയ സെന്ററുകള്‍ രാവിലെ എട്ട് മുതല്‍ അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. അക്ഷയസെന്ററുകള്‍ പ്രവര്‍ത്തിക്കാത്തത് പ്ലസ് വണ്‍ പ്രവേശനത്തിനും മറ്റും തടസമാകുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണം പ്രവർത്തനം.ഒരേസമയം നാലില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
