
കുവൈത്തിൽ ജൂൺ 30 ചൊവ്വാഴ്ച മുതൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ രണ്ടാംഘട്ടം ആരംഭിക്കും.കർഫ്യൂ സമയം രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണിവരെയാക്കും.നിലവിൽ ഏഴുമണി മുതൽ അഞ്ചുമണി വരെയാണ്. സർക്കാർ ഒാഫിസുകൾ പരിമിതമായി പ്രവർത്തിച്ചുതുടങ്ങും എന്നതാണ് മറ്റൊരു പ്രധാന മാറ്റം. 30 ശതമാനം ജീവനക്കാരുമായി സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കും. റൊേട്ടഷൻ അടിസ്ഥാനത്തിലാവും ജീവനക്കാർക്ക് ജോലിക്കെത്താൻ നിർദേശം നൽകുക. അവന്യൂസ്, മറീന, സൂഖ് ശർഖ് തുടങ്ങിയ മാളുകൾ 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കും.
വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് തീരുമാനം. മേയ് 31ന് ആരംഭിച്ച ആദ്യഘട്ടം ജൂൺ 21 വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നേരത്തെ ഇത് നീട്ടുകയായിരുന്നു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം കോവിഡ് വ്യാപനം അവലോകനം നടത്തി ജൂൺ 30 മുതൽ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചു.
അതേസമയം, ജലീബ് അൽ ശുയൂഖ്, മഹബൂല, ഫർവാനിയ എന്നിവിടങ്ങളിലെ െഎസൊലേഷൻ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ തുടരാൻ തീരുമാനിച്ചു. സമീപ ദിവസങ്ങളിൽ പുതിയ കോവിഡ് കേസുകളിലുണ്ടായ കുറവ് പരിഗണിച്ച് മഹബൂലയിൽ െഎസൊലേഷൻ നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു