
തുടർച്ചയായ മൂന്നാം വർഷവും ഹാബിറ്റാറ് സ്കൂൾ അവധിക്കാല അസൈൻമെന്റ് (സമ്മർ അസൈൻമെന്റ്) കുട്ടികൾക്കായി ആരംഭിച്ചു. ഈ വർഷം ‘ലെറ്റസ് എക്സ്പ്ലോർ ദിസ് സമ്മർ’ എന്ന പേരിൽ ആണ് അവധിക്കാല അസൈൻമെന്റ് ആരംഭിച്ചിരിക്കുന്നത്. COVID19 മൂലം ഉള്ള സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ വർഷത്തെ അസൈൻമെന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ മുൻ വർഷങ്ങളിലെ പോലെ അനാഥമന്ദിര സന്ദര്ശനമോ, സാമൂഹിക സമ്പർക്കമോ ഒന്നും ഈ വർഷം ഉൾപ്പെടുത്തിയിട്ടില്ല.
COVID19 മൂലം ഭൂരിപക്ഷം കുട്ടികൾക്കും സ്വന്തം നാടുകളിലേക്ക് മാസങ്ങ പോകാനാകാതെ യു. എ . ഇ യിൽ തന്നെ സ്വന്തം ഫ്ലാറ്റുകളിൽ ചിലവഴിക്കേണ്ടി വരും എന്ന വസ്തുത കൂടി കണക്കിലെടുത്താണ് ഈ വർഷത്തെ അസൈൻമെന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ, തങ്ങൾ ആയിരിക്കുന്നിടത്തു, അതേ സാഹചര്യങ്ങളെ നന്നായി വിനയോഗിച്ചു അതിൽ നിന്ന് പഠിക്കുക എന്നതനിനാണ് ഈ വർഷം പ്രാധാന്യം കൊടുത്തിരിക്കുന്നതു.
ലെറ്റസ് എക്സ്പ്ലോർ ദിസ് സമ്മർ പ്രധാനമായും അഞ്ചു കാര്യങ്ങളിൽ ആണ് ഒതുങ്ങി നിൽക്കുന്നത് – അടുക്കള, ചുറ്റുപാടുകൾ, ആരോഗ്യം, കുടുംബം, നമ്മൾ തന്നെ. മാതാപിതാക്കളുടെ സഹായത്തോടെ താന്താങ്ങളുടെ ഭക്ഷണത്തെ പറ്റി കൂടുതൽ പഠിക്കാനും, ചെറിയ രീതിൽ ഭക്ഷണം ഉണ്ടാക്കാൻ പഠിക്കാനും, പാചകത്തിന്റെ വിവിധ ഘട്ടങ്ങളെ മനസിലാക്കാനും ആണ് അടുക്കള അഥവാ ‘ലെറ്റസ് എക്സ്പ്ലോർ കിച്ചൻ’ ഉദ്ദേശിക്കുന്നത്.
ചുറ്റുപാടുകൾ അഥവാ ‘ലെറ്റസ് എക്സ്പ്ലോർ സറൗണ്ടിങ്സ്’ ചുറ്റുപാടുകളിലേക്കു ശ്രദ്ധ തിരിക്കാനും, പ്രകൃതിയെയും വീടിനെയും മനസിലാക്കി സ്നേഹിക്കാനും കരുതുവാനും പ്രേരിപ്പിക്കുന്നു. അതോടൊപ്പം പുതിയ ചെടികൾ നടാനും, കിളികൾക്കു കുടിക്കാൻ വെള്ളം വെയ്ക്കുവാനും പ്രോത്സാഹിപ്പിക്കുന്നു.
ആരോഗ്യം അഥവാ ‘ലെറ്റസ് എക്സ്പ്ലോർ ഹെൽത്ത്’ ഇൽ ആരോഗൃകരമായി ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുവാനും, വീടിനുള്ളിൽ തന്നെ ചെറിയ വ്യായാമങ്ങൾ ശീലിക്കുവാനും, ആരോഗ്യ ശീലങ്ങളെ പറ്റി കൂടുതൽ പഠിക്കാനും ആണ് പറയുന്നത്.
കുടുംബം അഥവാ ‘ലെറ്റസ് എക്സ്പ്ലോർ ഫാമിലി’ യിൽ കുടുംബാംഗങ്ങളും ആയി കൂടുതൽ ഇടപെടുന്നതിനായി വിവിധ തരം പ്രവർത്തനങ്ങൾ നിർദേശിക്കുന്നു. അതോടൊപ്പം തന്നെ മുത്തശീമുത്തശ്ശന്മാരും ആയും ബന്ധുക്കളും ആയി ഓൺലൈൻ ആയി സംസാരിക്കുന്നതിനു ഒരു നിശ്ചിത സമയം സ്ഥിരം ആയി നീക്കി വെയ്ക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു
ഏറ്റവും അവസാനം ഉള്ള ‘ലെറ്റസ് എക്സ്പ്ലോർ അവർസെല്ഫ്’ സ്വന്തം വളർച്ചക്കും വികസനത്തിനും ആയി സമയം ചിലവഴിക്കാൻ ആണ് നിർദ്ദേശിക്കുന്നത്. അതിൽ ഇംഗ്ലീഷിലും സ്വന്തം മാതൃഭാഷയിലും പുസ്തകങ്ങൾ വായിക്കാനും, അവയെ പറ്റി അവലോകനം എഴുതുവാനും. കൂടാതെ കൂടുതൽ കഥകളും കവിതകളും എഴുതുവാൻ ശ്രമിക്കുവാനും ചിത്രങ്ങൾ വരാക്കുവാനും എല്ലാം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ കൂടി പങ്കാളിത്തവും ഉറപ്പു വരുത്തുന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഈ വർഷത്തെ അവധിക്കാല അസൈന്മെന്റിനെ വ്യത്യസ്തമാക്കുന്നത്. കുട്ടികൾക്ക് മാത്രമല്ല ഈ കോവിഡ് കാലത്തു മുതിർന്നവർക്കും പ്രവർത്തികമാക്കാവുന്ന ആരോഗ്യപരവും ലളിതവുമായ ഒരു പദ്ധതി ആണ് ഈ വര്ഷത്തേതു എന്ന് സി.ഇ.ഓ അക്കാദമിക്സ് ശ്രീ ആദിൽ സി.ടി അഭിപ്രായപ്പെട്ടു.. അഭിപ്രായപ്പെട്ടു. ഈ അവധിക്കാല അസൈന്മെന്റിനെ പറ്റി കൂടുതൽ അറിയുവാനോ താല്പര്യം ഉള്ളവർ, ഇതിൽ പങ്കെടുക്കുവാനോ ഹാബിറ്റാറ് സ്കൂളിന്റെ ഫേസ്ബുക്ക്പേജ് സന്ദർശിക്കാവുന്നതാണ്.