
കൊറോണ വൈറസ് ചെറുക്കുന്നതിെൻറ ഭാഗമായി അടച്ചിട്ട ഷാർജ ആർട്സ് ഫൗണ്ടേഷെൻറ പ്രധാന വേദികൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. സുരക്ഷക്ക് മുൻതൂക്കം നൽകിയും സന്ദർശകരെ പരിമിതപ്പെടുത്തിയും വേദികളിലുടനീളം സ്പർശിക്കാത്ത കാഴ്ച അനുഭവം ഒരുക്കിയുമായിരിക്കും പ്രവർത്തനം.
മഴ മുറിയും ആർട് ഗാലറിയുമാണ് പ്രധാനമായും തുറക്കുന്നത്. ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ ഒമ്പത് വരെയുമായിരിക്കും പ്രവർത്തനം. സർക്കാർ ചട്ടങ്ങൾ അനുസരിച്ച് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും വേദികളിലേക്ക് പ്രവേശനം അനുവദിക്കില്ല.