Site icon CTV Online

മാർച്ച് 20 വരെ ഒമാനിൽ രാത്രി കടകള്‍ അടച്ചിടും

Report : International Desk

വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ ഒമാനിൽ രാത്രി സമയങ്ങളിൽ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നിലവിൽ വന്നു. മാർച്ച് 20 വരെ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ ഒമാനിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും.


ആളുകൾക്ക് പുറത്തിറങ്ങാനും വാഹനങ്ങൾ ഓടിക്കുന്നതിനും തടസങ്ങളില്ല.ഇന്ധന സ്റ്റേഷനുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവ ഒഴിച്ചുള്ള സ്ഥാപനങ്ങൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. നിയന്ത്രണം മുൻ നിർത്തി സ്ഥാപനങ്ങൾ പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ പതിവിലും നേരത്തേ തുറന്ന് വൈകുന്നേരം ഏഴ് മുതൽ എട്ട് വരെ സമയത്തിനുള്ളിൽ അടക്കുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.

Exit mobile version