ലോകത്ത് കോവിഡ് കേസുകൾ ഒന്നരക്കോടി കവിഞ്ഞു; പിടിവിട്ട് അമേരിക്ക, ഇന്ത്യയിലും രോഗബാധിതര്‍ കൂടുന്നു

വാഷിങ്ടൺ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 91 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ രോഗമുക്തരായി.  6.18 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടത്. 53.6 ലക്ഷം രോഗികളാണ് നിലവില്‍ രോഗബാധിതരായുള്ളത്. ഇതില്‍ 63,797 പേരുടെ നില അതീവ ഗുരുതരമാണ്. നിലവില്‍ രോഗബാധിതരായവരുടെ ഒരു ശതമാനം വരുമിത്. വേൾഡോമീറ്റർ പ്രകാരമുള്ള കണക്കാണിത്.അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 40.28 ലക്ഷം കടന്നു. 66,936 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. യൂറോപ്പിലാകെ ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചവരുടെ നാലിരട്ടി വരുമിത്. അമേരിക്കയില്‍ ഏഴാം ദിവസവും തുടര്‍ച്ചയായി രോഗ ബാധിതരുടെ എണ്ണം 60,000 കടന്നു.  1,112 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചു.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ളത് ബ്രസീലിലാണ്. 21.66 ലക്ഷം പേര്‍. 44,887 പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം ബാധിച്ചത്. 1,346 പേര്‍ ഇവിടെ പുതുതായി മരണപ്പെട്ടു. യുഎസ്സും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ളത് ഇന്ത്യയിലാണ്. 11.94 ലക്ഷം. 28000ത്തിലധികം പേരാണ് ഇന്ത്യയില്‍ ഇതുവരെ മരണപ്പെട്ടത്.

error: Content is protected !!