Site icon CTV Online

ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ മല്‍സരം; ടിക്കറ്റ് കൊവിഡ് വന്നുപോയവര്‍ക്കും വാക്സിൻ എടുത്തവർക്കും മാത്രം.

Report: International News

മാർച്ച് 28 ന് ആരംഭിക്കുന്ന ബഹ്ററൈന്‍ ഗ്രാന്റ് പ്രീയുടെ ഭാഗമായി ഫോര്‍മുല വണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശക്തമായ നിയന്ത്രണങ്ങളുമായി സംഘാടകരായ ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട്. കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയോ കൊവിഡ് വന്ന് അതില്‍ നിന്ന് മുക്തി നേടുകയോ ചെയ്തവര്‍ക്കു മാത്രമായി ടിക്കറ്റ് വിതരണം പരിമിതപ്പെടുത്താനാണ് തീരുമാനം.മല്‍സര വേദിയില്‍ മുഴുവന്‍ സമയവും മാസ്‌ക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി കോര്‍പറേറ്റ് ലോഞ്ച് സംവിധാനം ഇത്തവണ ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ ബഹ്റൈന്‍ സംഘടിപ്പിച്ചിരുന്നു.അന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മാത്രമാണ് ഗാന്റ്സ്റ്റാന്റില്‍ പ്രവേശനം അനുവദിച്ചത്.

Exit mobile version