മുടി നരച്ചതിനാൽ കാലിയാക്കലിനെ ഭയന്ന് കെമിക്കലിനെ കൂട്ടുപിടിച്ച് ഡെെ ചെയുന്നവരാണോ നിങ്ങൾ ; എങ്കിൽ ഇനി ഡെെയോട് നോ പറയു ; കരിംജീരകം ഉപയോഗിച്ച് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ, നരച്ച മുടി ഉടൻ തന്നെ കറുപ്പിക്കാം പാർശ്വഫലങ്ങളില്ലാതെ….

NEWSDSEK

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് നരച്ച മുടി. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ് നരയെങ്കിലും പലർക്കും ചെറുപ്പകാലത്ത് തന്നെ അകാലനര ബാധിക്കുന്നു. ഇതിന് പരിഹാരമായി മാർക്കറ്റിൽ ലഭിക്കുന്ന പല കെമിക്കൽ നിറഞ്ഞ ഡെെകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കാലക്രമേണ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വീട്ടിൽ തന്നെ പ്രകൃതിദത്തമായ ഒരു ഡെെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ1. കരീംജീരകം2. ഉലുവ3. നെല്ലിക്കപ്പൊടി 4.തേയില

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ നാല് ടീസ്പൂൺ കരീംജീരകവും രണ്ട് ടീസ്പൂൺ ഉലുവയും എന്നിവ എടുത്ത് നല്ല പോലെ ചൂടാക്കണം ( ഇവ കറുത്ത നിറത്തിലാക്കുന്നത് വരെ ചൂടാക്കുക). അത് എടുത്ത് തണുപ്പിച്ച ശേഷം ഇവ നല്ലപോലെ പൊടിച്ചെടുക്കുക. അതേ പാത്രത്തിൽ മൂന്ന് ടീസ്പൂൺ നെല്ലിക്കപ്പൊടിയും ചൂടാക്കി എടുക്കുക. അതുകഴിഞ്ഞ് ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ തേയില ഇട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കണം.

ശേഷം ഒരു ചീനച്ചട്ടിയിൽ ആദ്യം തയ്യാറാക്കി വച്ച പൊടിയും നെല്ലിക്കപ്പൊടിയും നിങ്ങളുടെ മുടിയ്ക്ക് ആവശ്യമായ അളവിൽ എടുക്കുക. ഇവ തേയില വെള്ളം ഉപയോഗിച്ച് നല്ലപോലെ യോജിപ്പിക്കണം. തലയിൽ തേയ്ക്കുന്ന രൂപത്തിലായാൽ ചീനച്ചട്ടിയിൽ ഒരു രാത്രി മുഴുവൻ അടച്ച് സൂക്ഷിക്കുക. ഇത് രാവിലെ ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ തേയ്ച്ച് പിടിപ്പിക്കണം. രണ്ട് മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിക്കാതെ കഴുകിക്കളയാം.

error: Content is protected !!