Site icon CTV Online

”വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകൾ’ എന്ന് വിളിച്ചത്” ഇതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?”;ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് സിനിമയെ വിമർശിച്ച് ശോഭാ സുരേന്ദ്രന്‍

Report: Entertainment Desk

ജിയോ ബേബി സംവിധാനം ചെയ്ത് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.പുരോഗമനം എന്നാല്‍ വിശ്വാസ വിരുദ്ധതയാണ് എന്ന് സ്ഥാപിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇക്കൂട്ടരാണ് വിശ്വാസ സംരക്ഷകരായ സ്ത്രീകളെ കുല സ്ത്രീകള്‍ എന്ന് വിളിച്ചത്. അതിലും വലിയ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട് അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്‌.

അതുകൂടി തകർത്തു കഴിഞ്ഞാൽ ജീവിതത്തിന്റെ സർവ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങൾക്ക് പുരോഗമനം കണ്ടെത്താൻ കഴിയൂ. ഇൻക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാൻ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version