Site icon CTV Online

തിയറ്ററുകളില്‍ നാളെ മുതല്‍ സിനിമ പ്രദര്‍ശനം ആരംഭിക്കും

Report: Web Desk

തിയറ്ററുകളില്‍ നാളെ മുതല്‍ സിനിമ പ്രദര്‍ശനം ആരംഭിക്കും.നീണ്ട ഇടവേളയ്ക്കുശേഷമാണ് വെള്ളിത്തിരയിൽ വീണ്ടും സിനിമ പ്രദർശനം ആരംഭിക്കുന്നത്. സിനിമാ മേഖലയ്ക്ക് ആശ്വാസമായി വിനോദ നികുതിയിലും വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും ഇളവ് അനുവദിച്ചതോടെയാണ് തിയറ്റര്‍ തുറക്കുന്നത്. പ്രദര്‍ശനം പുനരാരംഭിക്കുമ്പോള്‍ തിയറ്ററിലെത്തുന്ന ആദ്യ ചിത്രമായ വിജയ്‌യുടെ മാസ്റ്ററിനായി തിയറ്ററുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

വിജയ്‌യുടെ തമിഴ് ചിത്രം മാസ്റ്ററിലൂടെ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കുമ്പോൾ സിനിമാ മേഖല പ്രതീക്ഷിക്കുന്നത് വൻ മാസ് എന്‍ട്രിയാണ്. തിയറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയത് മുതല്‍ ശുചീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അണുനശീകരണത്തിനും 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനും മിക്ക തിയറ്ററുകളിലും സജ്ജീകരണം ആയി. പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ എന്ന നിയന്ത്രണം ഉള്ളതിനാല്‍ പരമാവധി മൂന്ന് ഷോകളാവും ഉണ്ടാവുക.മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മാസ്റ്ററിന് പ്രദര്‍ശന സമയത്തില്‍ ഇളവുണ്ട്

Exit mobile version