
രാഷ്ട്രീയ പരസ്യങ്ങൾക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങൾ നിരോധിക്കാൻ ഫേസ്ബുക്ക് തീരുമാനം .മീഡിയ പരസ്യങ്ങളിലൂടെയുള്ള വിദേശ ഇടപാടുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നുവെന്ന എന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പരസ്യങ്ങൾ പൂർണ്ണമായും ഫേസ്ബുക്ക് ഒഴിവാക്കുവാൻ തീരുമാനിച്ചത് . നേരത്തെ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടർന്ന് പരസ്യ നയത്തില്‍ ചില മാറ്റങ്ങള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പരസ്യം നിരോധിക്കുന്നത് പ്രതിഷേധങ്ങൾക്ക് തടസമാകുമോ എന്ന ആശങ്കയും ഫേസ്ബുക്ക് പങ്കുവെയ്ക്കുന്നുണ്ട്. അതേ സമയം രാഷ്ട്രീയ പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.