Site icon CTV Online

സുശാന്ത് സിംഗിന്റെ മരണം;റിയാ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10 മണിക്കൂറിലേറെ ചോദ്യം ചെയ്തു.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പണമിടപാടുകളെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ കാമുകി റിയാ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10 മണിക്കൂറിലേറെ ചോദ്യം ചെയ്തു. റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, മുന്‍ മാനേജര്‍ ശ്രുതി മോദി എന്നിവരെ മുംബൈ ഓഫീസില്‍ വെവ്വേറെ മുറികളിലാണു ചോദ്യം ചെയ്തത്. റിയയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണു സൂചന.സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ തീര്‍പ്പാകുന്നതു വരെ ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന റിയയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായത്. സുശാന്തിന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 15 കോടി രൂപയുടെ സംശയിക്കത്തക്ക ഇടപാടു നടന്നുവെന്നും ഇതിനു കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോയെന്നുമാണു ഇഡി സംശയിക്കുന്നത്. സുശാന്തിന്റെ നാല് അക്കൗണ്ടുകളില്‍ രണ്ടെണ്ണത്തില്‍നിന്ന് പണം റിയയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

Exit mobile version