Site icon CTV Online

സഹായ ഹസ്തം നൽകി സുരേഷ് ഗോപി

Report: Web Desk

കോവിഡ് രോഗികകൾക്ക് സഹായ ഹസ്തം നൽകി സുരേഷ് ഗോപി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ‘പ്രാണാ’ പദ്ധതിയിലേക്കാണ് സുരേഷ് ഗോപി നൽകിയത്. അപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് സംഭാവന നൽകുന്നത്.തുക ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസിന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ കൈമാറും.

Exit mobile version