രജനികാന്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നും ക്വാറന്റൈനിലാണെന്നും പോസ്റ്റ് പങ്കുവച്ച നടന്‍ രോഹിത് റോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ”രജനികാന്തിന് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ഇപ്പോള്‍ ക്വാറന്റൈനിലാണ്” എന്നായിരുന്നു രോഹിത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
കൊറോണയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കാനായാണ് നടന്‍ രജനികാന്തിന്റെ പേര് ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. കൊറോണയെ തോല്‍പ്പിക്കണമെന്നും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിച്ച് സുരക്ഷിതരായി തുടരാം എന്നായിരുന്നു നടന്റെ പോസ്റ്റില്‍ പറയുന്നത്.