Site icon CTV Online

റംസിയ ആത്മഹത്യ ചെയ്ത സംഭവം;നടി ലക്ഷ്മി പ്രമോദിന് മുൻകൂർജാമ്യം

യുവതി ആത്മഹ്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷമി പ്രമോദിന് കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ചു. റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരൻ്റെ സഹോദരൻ്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കൊല്ലം സെഷൻസ് കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ചത്. ലക്ഷമി പ്രമോദിനെ ഒക്ടോബര് ആറ് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.

ക്രൈംബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത്. എസ്.പി റംസിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡി ജി പി ക്ക് റംസിയുടെ അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്സിന്‍റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും വരന്‍ ഹാരീസ് മുഹമദിന്‍റെ അമ്മയെയും സഹോദരൻറെ ഭാര്യയും സീരിയല്‍ നടിയുമായ നടി ലക്ഷമി പ്രമോദിനും കേസ്സില്‍ നിന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നുവെന്ന് കാണിച്ചായിരുന്നു പൊലീസ് മേധാവിക്ക് പരാതി ലഭിച്ചത് . പരാതി പരിശോധിച്ചശേഷം ജില്ലാക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ്സ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യ അപേക്ഷയില്‍ വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. നടി ലക്ഷ്മി പ്രമോദിന്‍റെ പങ്ക് റംസിയുടെ ആത്മഹത്യയിൽ വെളിപ്പെടുത്തുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Exit mobile version