
Report: Web Desk
താരസംഘടന അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് വി ടി ബൽറാം എംഎൽഎ.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു വി ടി ബൽറമിന്റെ പ്രതികരണം. വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാർത്ഥ ധീരതയെന്ന് ബൽറാം പോസ്റ്റിൽ കുറിച്ചു. പാർവതി മുന്നോട്ടുവച്ച വിഷയങ്ങൾ സത്യസന്ധമായി ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും വി ടി ബൽറാം കുറിച്ചു. വികെ പ്രശാന്തും പാർവതിയെ പിന്തുണച്ച് രംഗത്തെത്തി.
