
Report: Web Desk
തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയാകുന്നു. സംരംഭകനായ ഗൗതം കിച്ച്‌ലുവാണ് വരൻ. ഒക്ടോബർ 30നാണ് വിവാഹം. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കാജൽഅഗർവാൾ വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്.കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക.
