Site icon CTV Online

വീടിന് ‘സ്ഫടിക’മെന്ന് പേരിട്ട് മോഹൻലാൽ ആരാധകന്‍

Report: Entertainment Desk

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് സ്ഫടികം.സഫടികം എന്നു കേൾക്കുമ്പോൾ ആട് തോമയെയും ചാക്കോ മാഷിനെയുമായിരിക്കും ചാക്കോമാഷിന്റെ ഭൂഗോളത്തിന്റെ സ്പന്ദനവുംമായിരിക്കും ഓര്മവരുക. എന്നാൽ ഇന്നും ആ സിനിമയെ നെഞ്ചിലേറ്റിക്കൊണ്ട് ആരാധകനായ ഒരാള്‍ തന്‍റെ വീടിന് സ്ഫടികം എന്ന് പേരിട്ടു.

കാസർകോട്ടെ പെരിയ സ്വദേശിയായ മനുവാണ് സ്വന്തം വീടിന് സ്ഫടികം എന്ന് പേര് നൽകിയിരിക്കുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് മനു അയച്ച വീടിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘എന്‍റെ സ്വപ്നമായ വീടിന് സ്ഫടികം എന്നാണ് പേരിട്ടത്. അത്രയ്ക്ക് ഇഷ്ടമാണ് ആ പേരും ആ സിനിമയും എന്ന കുറിപ്പോടെയാണ്’ മനു വീടിന്‍റെ ചിത്രങ്ങൾ അയച്ചുനൽകിയത്.

ഇത്തരം പോസ്റ്റുകളും മെസേജുകളും തനിക്ക് പ്രചോദനം ആകുന്നുവെന്നും ജീവിക്കുന്ന സിനിമകളുമായി താൻ വീണ്ടും എത്തുമെന്ന് ഭദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നിൽക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവർ തരുന്ന പ്രചോദനം ആണ് കെട്ടുമുറുകി കിടക്കുന്ന കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയിൽ വരാൻ എന്നെ ആവേശം ആക്കുന്നത് ..”‘ഞാൻ വരും”ജീവിക്കുന്ന സിനിമകളുമായി’ ഭദ്രൻ കുറിച്ചു.

1995 മാര്‍ച്ച് 30നാണ് സ്ഫടികം തിയറ്ററുകളിലെത്തിയത്. ഇരുനൂറ് ദിവസത്തിലേറെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍, തിലകന്‍,ഉര്‍വ്വശി,കെ.പി.എ.സി ലളിത, രാജന്‍ പി.ദേവ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. 2007-ൽ സി. സുന്ദർ ഈ ചിത്രം വീരാപ്പു എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തിട്ടുണ്ട്.

Exit mobile version