
Report: Entertainment Desk
ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നതായി പരാതി.റിലീസിന് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. ആരാധകർ ഏറെ കയ്യടിയോടെ സ്വീകരിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയത് അണിയറപ്രവർത്തകരെ ഏറെ നിരാശയിലാക്കി.
വ്യാജ പതിപ്പിറങ്ങിയത് ദൗർഭാഗ്യകരമാണെന്നും ആമസോൺ അത് തടയുമെന്നാണ് അത് പ്ര തീക്ഷിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു .ദൃശ്യം ഒന്നിനേക്കാൾ നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.അത് തന്നെ ഏറെ ഞെട്ടിച്ചു വെന്നും ജിത്തു ജോസഫ് പറഞ്ഞു.നിലവിലെ സാഹചര്യങ്ങൾ മൂലം ചിത്രം പ്രദർശിപ്പിക്കാൻ കഴിയാതെ പോയതെന്നും ജിത്തു ജോസഫ് പറഞ്ഞു.
