
Report: Web Desk
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെയും മറ്റും നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടി കാവേരി ഇനി സംവിധായികയാവുകയാണ്.ബാലതാരമായി ആദ്യം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചുപറ്റി.വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് കാവേരി കല്യാണി. ഇപ്പോഴിതാ അഭിനയത്തിന് പുറമേ സംവിധാന രംഗത്തെക്കും ചുവടുവയ്ക്കുകയാണ് കാവേരി. ‘പുന്നകൈ പൂവെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്‍റെ സംവിധാന അരങ്ങേറ്റം. കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍. ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് സൂചന.
