ആപ്പിളിന് വൻ തിരിച്ചടി!

ഉപഭോക്താക്കളുടെ പഴയ ഐഫോൺ മോഡലുകൾ മുൻ‌കൂട്ടി അറിയിക്കാതെ മന്ദഗതിയിലാക്കിയതിന് 25 ഡോളർ വീതം നൽകി ബാറ്ററിഗേറ്റിനെതിരായ ക്ലാസ്-ആക്ഷൻ കേസ് തീർപ്പാക്കാൻ ആപ്പിൾ സമ്മതിച്ചു. ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നേരിടുന്ന ആപ്പിള്‍ നേരത്തെ തന്നെ ഐഫോണ്‍ ഉപയോക്താക്കളോടു പരസ്യമായി മാപ്പു ചോദിച്ചിരുന്നു.ഉപഭോക്താക്കളുടെ പഴയ ഐഫോൺ മോഡലുകൾ മുൻ‌കൂട്ടി അറിയിക്കാതെ മന്ദഗതിയിലാക്കിയതിന് 25 ഡോളർ വീതം നൽകി ‘ബാറ്ററിഗേറ്റിനെതിരായ ക്ലാസ്-ആക്ഷൻ കേസ് തീർപ്പാക്കാൻ ആപ്പിൾ സമ്മതിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നേരിടുന്ന ആപ്പിള്‍ നേരത്തെ തന്നെ ഐഫോണ്‍ ഉപയോക്താക്കളോടു പരസ്യമായി മാപ്പു ചോദിച്ചിരുന്നു.ക്ലെയിം നൽകാൻ യോഗ്യതയുള്ള ഓരോ ഐഫോൺ ഉടമയ്ക്കും ആപ്പിൾ ഏകദേശം 25 ഡോളർ ‌നൽകേണ്ടിവരും. കേസ് തീർപ്പാക്കാൻ ആപ്പിളിന് മൊത്തം 31 കോടി മുതൽ 50 കോടി ഡോളർ വരെ നൽകേണ്ടിവരുമെന്ന് ടെക് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലഭിച്ച ക്ലെയിമുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും ലഭിക്കുന്ന കൃത്യമായ തുക അൽപം വ്യത്യാസപ്പെടാം. ഐഒഎസ് 10.2.1, ശേഷമുള്ള ഐഒഎസ് 11.2 അല്ലെങ്കിൽ അതിനുശേഷമുള്ള ഐഫോൺ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 7, 7 പ്ലസ്, എസ്ഇ എന്നീ മോഡലുകൾക്കാണ് ആപ്പിൾ നഷ്ടപരിഹാരം നൽകുക. ഉപയോക്താക്കൾക്ക് ക്ലെയിം സമർപ്പിക്കുന്നതിന് വെബ്‌സൈറ്റ് ഉണ്ട്. ക്ലെയിം ഓൺലൈനിലോ മെയിലിലോ ചെയ്യാം. എല്ലാ ക്ലെയിമുകളും ഓൺലൈനായി സമർപ്പിക്കുകയോ ഒക്ടോബർ 6 നകം ലെറ്റർ മെയിൽ വഴി അയക്കുകയോ ചെയ്യണം.നിലവാരമില്ലാത്ത ബാറ്ററികളുള്ള ചില ഐഫോൺ മോഡലുകളെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നിർത്തിവെച്ചതായി ആപ്പിൾ 2017 ൽ സമ്മതിച്ചിരുന്നു. അപ്രതീക്ഷിതമായി ഫോൺ പ്രവർത്തനം നിലയ്ക്കുന്നത് തടയുന്നതിനും ഉപകരണങ്ങളുടെ ലഭ്യത സംരക്ഷിക്കുന്നതിനും അപ്‌ഡേറ്റ് ആവശ്യമാണെന്ന് ഐഫോൺ നിർമാതാവ് പറഞ്ഞു.

error: Content is protected !!