Site icon CTV Online

നടി ആക്രമിക്കപ്പെട്ട സംഭവം ; കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറി, പ്രതികരണമറിയിച്ച് സംവിധായകൻ ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറിയതിൽ പ്രതികരണമറിയിച്ച് സംവിധായകൻ ആഷിഖ് അബു.തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ലെന്നും ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിക് അബു ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിന്റെ പൂർണരൂപം ;

തലമുതിർന്ന നടനും നായിക നടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം

Exit mobile version