
Report: Web Desk
നടിയെ ആക്രമിച്ച സംഭവം. കേസിൽ പ്രത്യേക കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍.ഈ കോടതിക്ക് മുമ്പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ പറഞ്ഞു.
ഊമക്കത്തുകളുടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനെതിരെ ആരോപണം ഉന്നയിക്കുന്നു. ഇങനെ തുടരുന്നത് നീത്യനായവ്യവസ്ഥയ്ക്ക് നല്ലതല്ലെന്നും പരാതിയില്‍ പറയുന്നു.
കോടതി പക്ഷപാതിത്വത്തോടെയാണ് കേസിനെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഈ കോടതിയില്‍ നിന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നും ഇരയ്‌ക്കോ പ്രോസിക്യൂഷനോ നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .
