
Report: Web Desk
സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും എന്നാൽ നാല് ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോയ്‍ക്ക് പരുക്കേറ്റത്. തുടർന്ന് വയറുവേദനകലശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക രക്ത സ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടൊവിനോ തോമസ് ഇപ്പോൾ ചികിത്സയിലുള്ളത്.

