ട്രെയിനിൽ മാധ്യമപ്രവർത്തകയ്ക്കും ഭർത്താവിനും നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ

Web Desk

മാധ്യമ പ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ട്രെയിനില്‍ വച്ച്‌ ആക്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ കെ അജല്‍ (23), അതുല്‍ (23) എന്നിവരാണു കൊല്ലം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ടു മലബാര്‍ എക്സ്പ്രസില്‍ വച്ചാണ് ആക്രമണം നടന്നത്. ട്രെയിന്‍ ചിറയില്‍കീഴ് എത്തിയപ്പോള്‍ ഭര്‍ത്താവ് പ്ലാറ്റ്ഫോമിലേക്കു ഇറങ്ങി. ഈ സമയം മാധ്യമ പ്രവര്‍ത്തകയുടെ അടുത്തെത്തിയ പ്രതികള്‍ മോശമായി സംസാരിച്ചു. ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞു. ഭര്‍ത്താവെത്തി പ്രതികളോടു കാര്യം തിരക്കുന്നതിനിടെ ഇദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു.

റെയില്‍വേ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. ഇതിനിടയില്‍ ഇരുവരും പൊലീസിനെയും ആക്രമിച്ചു.”തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ലിഫ്‌റ്റ്‌ ടെക്‌നോളജി വിദ്യാർഥികളായ യുവാക്കൾ കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു. കൊല്ലം റെയിൽവേ പൊലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തി. കൊല്ലം സ്റ്റേഷനില്‍‌ എത്തിയപ്പോള്‍ പ്രതികളെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

error: Content is protected !!